വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് പൂജാരിയും മറ്റുള്ളവരും; വൈറലായി കോവിഡ് സെന്ററിലെ വിവാഹം

By Staff Reporter, Malabar News
covid wedding_malabar news
Ajwa Travels

കോവിഡ് സെന്ററില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ നിറഞ്ഞു നില്‍ക്കുന്നത്. വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എല്ലാവരും പിപിഇ കിറ്റ് ധരിച്ച് നടത്തിയ വിവാഹത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

രാജസ്‌ഥാനിലെ ബാറയിലുള്ള കെല്‍വാര കോവിഡ് സെന്ററില്‍ വെച്ചായിരുന്നു വ്യത്യസ്‌തമായ ഈ വിവാഹം അരങ്ങേറിയത്. വധുവും വരനും അടക്കം ചടങ്ങുകള്‍ നടത്താന്‍ എത്തിയ പൂജാരിയും പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്‌തമാണ്.

Sports News: പ്രീമിയർ ലീഗ്; ടോട്ടനം, ലിവർപൂൾ ജയിച്ചു, ആഴ്‌സണലിന് തോൽവി

വിവാഹത്തിലെ പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ആദ്യാവസാനം വരെ ഇതേ രീതിയിലാണ് നടന്നത്. പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ച വരന്‍ ഇതോടൊപ്പം ഗ്‌ളൗസും മുഖാവരണവും അണിഞ്ഞിട്ടുണ്ട്. വധുവും സമാന രീതിയില്‍ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നു.

അതേസമയം, ഇന്ത്യന്‍ വ്യോമസേനയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏല്‍പ്പിക്കുക എന്നാണ് അറിയുന്നത്. വാക്‌സിന്‍ വിതരണത്തിനായി 100ല്‍ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് സജ്‌ജീകരിച്ചിരിക്കുന്നത്.

Read Also: പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE