പത്തനംതിട്ട: വിവാഹത്തട്ടിപ്പുകൾ പലവിധമാണ്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ ദിവസേന നാം കാണാറുണ്ട്. ഇപ്പോഴിതാ പുനർവിവാഹ പരസ്യം നൽകി യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരിക്കുകയാണ് 36കാരി. ആലപ്പുഴ കൃഷ്‌ണപുരം കാപ്പിൽ ഈസ്‌റ്റ് പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി ആര്യയെ പത്തനംതിട്ട കോയിപ്രം പോലീസ് പിടികൂടി. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
2020 മെയിൽ കോയിപ്രം കടപ്ര സ്വദേശി അജിത് നൽകിയ പുനർവിവാഹ പരസ്യം കണ്ടാണ് ആര്യ ഫോണിലൂടെ ബന്ധപ്പെടുന്നത്. സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അജിത്തിനെ വിശ്വസിപ്പിച്ചു. അമ്മയുടെ ചികിൽസക്കെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പലതവണയായി നാല് ലക്ഷം രൂപയോളം ബാങ്ക് ഇടപാടിലൂടെ തട്ടിയെടുക്കുകയായിരുന്നു. രണ്ട് മൊബൈൽ ഫോണും ഇവർ കൈക്കലാക്കി.
ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്‌പിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യ പിടിയിലായത്.
Most Read: വിപ്ളവകാരി ശഹീദ് ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി