തെലങ്കാനയില്‍ വന്‍തീപിടുത്തം; പത്ത് പേര്‍ രക്ഷപ്പെട്ടു, മരണം ആറ്

By Team Member, Malabar News
Malabarnews_thelangana
Representational image
Ajwa Travels

ഹൈദരാബാദ് : തെലങ്കാനയിലെ ശ്രീശൈലം പവര്‍‌സ്റ്റേഷനില്‍ വന്‍തീപിടുത്തം.സംഭവത്തില്‍ 6 പേര്‍ മരിച്ചു.3 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു തീപിടുത്തം നടന്നത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന്റെ കാരണമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കുര്‍ണൂലിലെ അറ്റ്മകുര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. തീപടര്‍ന്നു പിടിച്ചിരുന്നതിനാല്‍ തുരങ്കത്തിലെ കനത്തപുക കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചിട്ടുണ്ട്.

തെലങ്കാന മന്ത്രി ജഗദീഷ് റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിച്ചു. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമിടയിലുള്ള കൃഷ്ണ നദിയില്‍ സ്ഥിതി ചെയ്യുന്ന ഡാമിലാണ് അഗ്‌നിബാധ ഉണ്ടായത്.

ടിസ് ജെങ്കോ ജീവനക്കാരും സ്വകാര്യ ജീവനക്കാരുമാണ് തീപിടുത്തത്തില്‍ കുടുങ്ങിയത്.19 പേരാണ് അപകടസമയത്ത് ജോലിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ക്ക് തുരങ്കത്തിലൂടെ രക്ഷപെടാന്‍ സാധിച്ചു. 3 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE