മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല

By Trainee Reporter, Malabar News
Cherukaav Panchayath
Ajwa Travels

മലപ്പുറം: പാലക്കാട് ജില്ലയിലെ മാത്തൂരിനെ മാതൃകയാക്കി മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തും. ചെറുകാവ് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാണ് ചെറുകാവ് മാത്തൂർ പഞ്ചായത്തിലെ മാതൃക ഏറ്റെടുത്തത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിൽ എത്തുന്നവർ ഉദ്യോഗസ്‌ഥരെയോ ഭരണസമിതി അംഗങ്ങളെയോ സർ, മാഡം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചെറുകാവ് ഭരണസമിതിയും തീരുമാനിച്ചു.

കൂടാതെ, പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും മറ്റ് കത്തിടപാടുകളിലും ഇത്തരം അഭിസംബോധനകൾ ഒഴിവാക്കണമെന്നും ഭരണ സമിതി അറിയിച്ചു. കത്തുകളിലും അപേക്ഷകളിലും ഉപയോഗിക്കുന്ന അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങൾക്ക് പകരം അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു തുടങ്ങിയ വാക്കുകളും ഉപയോഗിക്കണമെന്ന് ചെറുകാവ് ഭരണസമിതി അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് ഇത്തരം അഭിസംബോധനകളെന്ന് ഭരണ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്. ഇത്തരം വിളികൾക്ക് പകരം ഔദ്യോഗിക സ്‌ഥാനങ്ങൾ തന്നെ അഭിസംബോധനയായി ഉപയോഗിക്കാമെന്ന് ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് പികെ അബ്‌ദുല്ല കോയ അറിയിച്ചു.

Read Also: കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE