മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ

By Desk Reporter, Malabar News
Malabar-News_G-Sudhakaran
Ajwa Travels

ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട് വ്യക്‌തമാക്കിയത്‌. സ്‌ഥാന മോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു.

മാവേലിക്കര നഗരസഭയിൽ മൂന്ന് മുന്നണികളും ഒൻപത് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായി വിജയിച്ച കെവി ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന നിലപാടിലാണ് കെവി ശ്രീകുമാർ.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ശ്രീകുമാർ. പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണ്. എൽഡിഎഫിനെ പിന്തുണക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീകുമാർ തങ്ങളുടെ പാർട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയിൽ ഭരണം പിടിക്കുമെന്നുമായിരുന്നു ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞത്.

National News:  തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടേത് മികച്ച പ്രകടനം; കണ്ണന്താനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE