തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച പ്രകടനം; കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു എന്നും കണ്ണന്താനം

By Staff Reporter, Malabar News
kannanthanam_malabar news
അൽഫോൺസ് കണ്ണന്താനം
Ajwa Travels

ന്യൂഡെല്‍ഹി: കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിക്ക് ഇതിലും മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴത്തെ ഫലങ്ങളില്‍ ഞങ്ങള്‍ വളരെ സന്തുഷ്‌ടരാണ്. ഞങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു, അതില്‍ വളരെ സന്തോഷമുണ്ട്. എന്നിരുന്നാലും, നമുക്ക് ഇതിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നു’, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കമ്മ്യൂണിസ്‌റ്റുകളെ പിന്തുണക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിച്ചുവെന്നും ബിജെപിയാണ് അവിടെ ജയിക്കുകയെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുകള്‍, ബ്‌ളോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ നിന്നെല്ലാം ആകെ 1,623 സീറ്റുകള്‍ ഇത്തവണ ബിജെപി നേടിയിട്ടുണ്ടെന്ന് പറഞ്ഞ കണ്ണന്താനം 23 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി അധികാരത്തില്‍ വരാന്‍ പോകുകയാണെന്നും പറഞ്ഞു. കൂടാതെ 50 ഓളം ഗ്രാമ പഞ്ചായത്തുകളില്‍ മറ്റ് കക്ഷികളുടെ എണ്ണത്തിന് തുല്യമായ സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ടെന്നും അത്തരം ചില പഞ്ചായത്തുകളിലും തങ്ങള്‍ അധികാരത്തില്‍ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗ്രാമപഞ്ചായത്തുകളില്‍ ഞങ്ങള്‍ക്ക് 1,182 സീറ്റുകള്‍ ലഭിച്ചു, ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 37ഉം ജില്ലാ പഞ്ചായത്തുകളില്‍ രണ്ടും സീറ്റുകള്‍ ലഭിച്ചു. മുനിസിപ്പാലിറ്റികളിലും എണ്ണം 320 ആയി വര്‍ദ്ധിച്ചു, കൂടാതെ കോര്‍പ്പറേഷനുകളില്‍ 59 സീറ്റുകള്‍ ലഭിച്ചു. മൊത്തത്തില്‍ ഇത് വളരെ മികച്ച പ്രകടനമാണ്’, കണ്ണന്താനം വ്യക്‌തമാക്കി.

അതേസമയം ബിജെപി വിജയിക്കുമെന്ന് ഉറപ്പുള്ള സ്‌ഥലങ്ങളില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫുമായി കൈകോര്‍ത്തതായി അദ്ദേഹം ആരോപിച്ചു. എന്നാല്‍ മിക്ക സ്‌ഥലങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നു വീണുവെന്നും പ്രത്യയ ശാസ്‌ത്രമില്ലാത്ത അവരുടെ പരാജയം പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Read Also: സ്വാശ്രയ ഫീസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE