ഹൃദ്രോഗം സ്‌ഥിരീകരിച്ചു; എംസി കമറുദ്ദീന് ശസ്‍ത്രക്രിയ ഉടന്‍ വേണമെന്ന് ഡോക്‌ടർമാര്‍

By Team Member, Malabar News
Malabarnews_kamaruddin
MC Kamaruddin MLA
Ajwa Travels

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌ത എംസി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദ്രോഗം സ്‌ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കമറുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എംഎല്‍എക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം നടത്തിയ ആന്‍ജിയോ ഗ്രാം പരിശോധനയില്‍ കമറുദ്ദീന് ഹൃദയ സംബന്ധമായ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ശസ്‍ത്രക്രിയക്ക് വിധേയനാക്കണമെന്നാണ് ഡോക്‌ടർമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ദീന്‍ അറസ്‌റ്റിലായി ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഒളിവില്‍ കഴിയുന്ന പൂക്കോയ തങ്ങള്‍ക്കെതിരെ രണ്ടാഴ്‌ച മുന്നേ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ക്കെതിരെ നൂറിലേറെ വഞ്ചന കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

Read also : കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE