ക്ഷേത്രവളപ്പിൽ ഇറച്ചി എറിഞ്ഞു; യുപിയിൽ മൂന്ന് മാംസക്കടകൾക്ക് തീയിട്ടു

By News Desk, Malabar News
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ കനൗജിൽ ക്ഷേത്ര വളപ്പിലേക്ക് അജ്‌ഞാതർ ഇറച്ചിക്കഷണം എറിഞ്ഞു. തൽഗ്രാം റസുലാബാദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. പ്രകോപിതരായ ഹൈന്ദവ സംഘടനകൾ പ്രദേശത്തെ മൂന്ന് ഇറച്ചി കടകൾ കത്തിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ശനിയാഴ്‌ചയാണ് അജ്‌ഞാതർ ഇറച്ചിക്കഷണം എറിഞ്ഞത്. റസുലാബാദ് ഗ്രാമത്തിൽ സ്‌ഥിതി ചെയ്യുന്ന ക്ഷേത്ര പൂജാരിയാണ് ഇറച്ചിക്കഷ്‌ണങ്ങൾ കണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ ഹൈന്ദവ സംഘടനകൾ തൽഗ്രാം-ഇന്ദർഗഡ് റോഡ് ഉപരോധിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് കളക്‌ടർ അറിയിച്ചു. അന്തരീക്ഷം സംഘർഷ ഭരിതമായതിനാൽ സ്‌ഥിതിഗതികൾ നിരീക്ഷണത്തിലാണ്. സ്‌ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE