യാഥാർഥ്യം മനസിലാക്കണം; എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ല; മന്ത്രി എകെ ബാലൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഒഴിവുകൾ പാരമ്യത്തിലെത്തിയെന്നും ഉദ്യോഗാർഥികൾ യാഥാർഥ്യം മനസിലാക്കണമെന്നും മന്ത്രി എകെ ബാലൻ. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്തും വിളിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, സർക്കാർ അനുകൂല നിലപാടുകൾ എടുക്കാത്ത സാഹചര്യത്തിൽ ഗവർണറെ കണ്ട് പരാതി ബോധിപ്പിക്കാൻ തയാറാവുകയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. ഇതിനിടെ സർക്കാർ ഉടൻ തന്നെ ചർച്ചക്ക് തയാറാകണമെന്ന് സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

Also Read: 15,730 അധിക പോളിങ് ബൂത്തുകൾ; മാർഗനിർദേശം പുറപ്പെടുവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE