തിരുവനന്തപുരം: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്‌ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ റിസർവേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം റസ്‌റ്റ് ഹൗസിൽ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം.
ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ റസ്‌റ്റ് ഹൗസുകളെ സജ്‌ജമാക്കണമെന്ന നിർദ്ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി തലസ്‌ഥാനത്തെ വിശ്രമ കേന്ദ്രത്തിൽ പരിശോധനക്ക് എത്തിയത്. റസ്‌റ്റ് ഹൗസിലെ റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു.
റസ്‌റ്റ് ഹൗസിലെ സാഹചര്യത്തിൽ മന്ത്രി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. സർക്കാർ നിർദ്ദേശം പ്രാവർത്തികമാക്കാത്ത ഉദ്യോഗസ്‌ഥനെതിരെ നടപടിക്കും ശുപാർശ ചെയ്‌തു. പിഡബ്ള്യുഡി റസ്‌റ്റ് ഹൗസുകളിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ പോവുകയാണ്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ തന്നെ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
Read Also: രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം