തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതുവായ ആനുകൂല്യങ്ങള്‍ ജനസംഖ്യാ അടിസ്‌ഥാനത്തിൽ ആക്കണമെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിക്കുപിന്നാലെ മുസ്‌ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഡോ. എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ അയച്ച കത്താണ് പുറത്തുവന്നത്.
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്‌ഥ പഠിച്ച ശേഷം കമ്മിറ്റി നിർദ്ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായി. ഇതിനൊരു പരിഹാരമായാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ വിധിയുടെ അടിസ്‌ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ളിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റെന്തെങ്കിലും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നോക്കമായ മുസ്‌ലിം സമുദായത്തിന് നൽകണം. ഇതുവഴി സച്ചാര്‍ കമ്മിറ്റി സ്‌കീമുകള്‍ നടപ്പാക്കുന്നതിന് പുതിയ ബോര്‍ഡ് ഉണ്ടാക്കുകയും ആനുകൂല്യങ്ങള്‍ പുതിയ സമുദായത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യാം.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021ലെ സെന്‍സസിന്റെ അടിസ്‌ഥാനത്തില്‍ ജനസംഖ്യാനുപാതമായി നിലവിലുള്ള ന്യൂനപക്ഷ കമ്മീഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പുകളിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം നടപ്പാക്കേണ്ടതാണ് എന്നും കത്തിൽ പറയുന്നു.
Most Read: സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാം; അനുമതിയായി