മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം

By Syndicated , Malabar News
tamilnadu-elections
Ajwa Travels

ചെന്നൈ: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തീരുമാനമാണിത്. ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

‘പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമ പ്രവർത്തകർ ജീവൻ അപകടത്തിലാക്കിയാണ്​ മഴയിലും വെയിലത്തും വെള്ളപ്പൊക്കത്തിലും ജോലി ചെയ്യുന്നത്​. തമിഴ്​നാട്ടിൽ അവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കും’-എംകെ സ്‌റ്റാലിൻ ട്വീറ്റ്​ ചെയ്​തു. ​ഇതോടെ കൊറോണ ​വൈറസ്​ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ ഉൾപ്പടെ മാദ്ധ്യമ പ്രവർത്തകർക്ക് മുൻഗണന ലഭിക്കും.

നേരത്തേ ബിഹാർ, പഞ്ചാബ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്‌ഥാനങ്ങളും മാദ്ധ്യമ പ്രവർത്തകരെ മുൻനിര പോരാളികളായി പ്രഖ്യാപിച്ചിരുന്നു.

Read also: ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE