കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞ് എംഎം ഹസ്സൻ

By Desk Reporter, Malabar News
MM Hassan
Ajwa Travels

തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്‌ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത്.

മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെ പറമ്പില്‍ സ്‌ഥാപിച്ച കല്ലാണ് ഹസ്സന്‍ പിഴുതത്. തോപ്പുംമുക്ക് പുത്തന്‍കോവിലിന് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെ പറമ്പിലെ കല്ലും നസീറയുടെ വീടിന് മുന്നിലെ കല്ലും പിഴുതുമാറ്റി. നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിനായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്‌ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു.

കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ വഴിയാധാരമാകും. ഇതിനെതിരെ യുഡിഎഫ് ശക്‌തമായി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ തന്നാലും കിടപ്പാടം വിട്ടുതരില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വെയ്‌ലൂര്‍ വില്ലേജില്‍ മാത്രം അമ്പതോളം വീടുകളും രണ്ട് ആരാധനാലയങ്ങളും നഷ്‌ടമാകുമെന്ന് സമരക്കാര്‍ ആരോപിച്ചു.

സമരത്തില്‍ മുരുക്കുംപുഴ ജനകീയ സമരസമിതി പ്രസിഡണ്ട് എകെ ഷാനവാസ്, ഡിസിസി വൈസ് പ്രസിഡണ്ട് എം മുനീര്‍, സെക്രട്ടറിമാരായ കെഎസ് അജിത് കുമാര്‍, എസ് കൃഷ്‌ണകുമാര്‍, വികെ രാജു, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി ബിഎസ് അനൂപ് എന്നിവര്‍ പങ്കെടുത്തു.

Most Read:  വിശപ്പിൽ 101, സ്വാതന്ത്രത്തിൽ 119: വെറുപ്പിന്റെ പട്ടികയിൽ ഉടൻ ഒന്നാമതെത്തും; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE