മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗ്; അന്വേഷണം ആരംഭിച്ചു

By Desk Reporter, Malabar News
Narendra-Modis-Personal-Twitter-Hacked
Representational Image
Ajwa Travels

ഡെല്‍ഹി: ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടായിട്ട് പോലും ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്ററിനെ ഞെട്ടിച്ചു കളഞ്ഞിരുന്നു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 3 മണിക്കാണ് കൃത്യം നടന്നത്. ജോണ്‍ വിക്ക് എന്ന പേരിന് പിന്നിലുള്ള വ്യക്തിയോ / സ്ഥാപനമോ ആണ് ഹാക്കിംഗ് നടത്തിയതായി പ്രഖ്യാപിച്ചത്. അതീവ സുരക്ഷാ ഇ-മെയില്‍ നിര്‍മ്മാതാക്കളായ Tutanota.com കമ്പനിയിലൂടെ നിര്‍മ്മിച്ച [email protected] എന്ന മെയില്‍ ഐഡി ഉപയോഗിച്ചാണ് ഹാക്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് തിരികെ സ്ഥാപിക്കാന്‍ ട്വിറ്ററിന് സാധിച്ചിരുന്നു. ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി നേരിട്ട് ഇടപെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് കൂടാതെ മറ്റു ചില അക്കൗണ്ടുകള്‍ കൂടിയുണ്ട് നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍. 2011 ല്‍ ആരംഭിച്ച ഈ അക്കൗണ്ട് 25 ലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്.

Modi's Twitter Account Hacked
ഹാക്ക് ചെയ്ത ശേഷം ഹാക്കര്‍ നടത്തിയ ട്വീറ്റ്

വ്യക്തിപരമായ മോദിയുടെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് ആണ് @NarendraModi എന്നത്. ഇതില്‍ 62 ലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇത് കൂടാതെ, @PMOIndia എന്ന പേരില്‍ മറ്റൊരു അക്കൗണ്ട് കൂടിയുണ്ട്. ഇതില്‍ 39 ലക്ഷത്തോളം ആളുകള്‍ പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ ഇത് തീര്‍ത്തും ഔദ്യോഗികമാണ്. മറ്റൊരു പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തിന് കൈമാറേണ്ട അക്കൗണ്ട് ആണിത്.

എലോണ്‍ മസ്‌ക്, ജോ ബിഡന്‍, കിം കര്‍ദാഷിയാന്‍, അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരെയും ഈ വര്‍ഷം സമാന രീതിയില്‍ ഹാക്കിംഗ് നടന്നിരുന്നു. ട്വിറ്ററിന് ഇത് അന്തര്‍ദേശീയ തലത്തില്‍ വലിയ വിശ്വാസ്യതാ നഷ്ട്ടമാണ് ഉണ്ടാക്കുന്നത്. മുന്‍പ് നടന്ന ഇത്തരം കേസുകളിലൊക്കെ ട്വിറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നും ലഭ്യമാക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE