ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം

By Staff Reporter, Malabar News
barozz-malayalam
Ajwa Travels

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ‘ബറോസ്‘ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്‌റ്റുഡിയോയിൽ നടന്നു. ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം ആരംഭിക്കേണ്ട ചിത്രത്തിന്റെ ജോലികൾ വൈകിയിരുന്നു. പൂജാവേളയിൽ മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.


ആശിർവാദ് സിനിമാസാണ് ‘ബറോസ്‘ നിർമിക്കുന്നത്. മോഹൻലാലിന് ഒപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രീഡിയിൽ ആകും ചിത്രം ഒരുക്കുക. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ എഴുതിയതെന്ന പ്രത്യേകത കൂടിയുണ്ട്.

മാർച്ച് 24ന് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് നേരത്തെ മോഹൻലാൽ അറിയിച്ചിരുന്നു. അമിതാഭ് ബച്ചൻ, സുരേഷ് ഗോപി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി സിനിമയിലെ പ്രമുഖർ മോഹൻലാലിന് ആശംസകളുമായി എത്തി. ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.

Read Also: കബഡി പ്രമേയമായി ‘അർജുൻ ചക്രവർത്തി’; ആദ്യ ടീസർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE