‘മോൺസ്‌റ്റർ’ ഒരു സോംബി ചിത്രമല്ലെന്ന് സംവിധായകൻ വൈശാഖ്

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മോൺസ്‌റ്റർ’. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ നിന്നും ഹിറ്റ് ചിത്രം തന്നെ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇതിനിടെ സിനിമ സോംബി ത്രില്ലായിരിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളെ തള്ളി വൈശാഖ് തന്നെ എത്തിയിരിക്കുകയാണ്. ‘മോൺസ്‌റ്റർ’ ഒരു സോംബി ചിത്രമായിരിക്കില്ലെന്ന് വൈശാഖ് പറയുന്നു.

ആവേശം കൊണ്ട് ആരാധകർ പറയുന്നതാണ് ഇത്തരം വാർത്തകൾ. എന്നാൽ എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നൽകുന്ന ത്രില്ലായിരിക്കും സിനിമ; വൈശാഖ് വ്യക്‌തമാക്കി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം. താൻ സ്‌ഥിരം ചെയ്യുന്ന തരത്തിലെ മാസ് ഫ്‌ളേവറുകൾ നിറഞ്ഞ ചിത്രമായിരിക്കില്ല ‘മോൺസ്‌റ്റർ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ‘ലക്കി സിങ്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ തെലുങ്ക് നടൻ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്‍മി മഞ്‌ജുവും പ്രധാന വേഷത്തിലുണ്ട്.

Most Read: ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE