ബെംഗളൂരു: കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. ഉന്നത വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ജൂലൈ 19 മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
ജൂലൈ 26 മുതല്‍ ബിരുദ, ബിരുദാനന്തര ക്‌ളാസുകള്‍ക്കായി കോളജുകള്‍ തുറക്കാനാണ് അനുമതി. വിദ്യാര്‍ഥികളും അധ്യാപകരും ഒരു തവണയെങ്കിലും കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും എഎന്‍ഐ റിപ്പോർട് ചെയ്‌തു. പകുതി പേര്‍ക്കായി തിയേറ്ററുകൾ തുറക്കാനും അനുമതി നല്‍കി.
രാത്രികാല കര്‍ഫ്യൂവിലും ഇളവ് നല്‍കി. രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും കർഫ്യൂ. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യൂ മീറ്റിങ്ങിന് ശേഷമാണ് പുതിയ പ്രഖ്യാപനം.
Also Read: പേമാരി; മുംബൈയില്‍ വ്യാപക നാശനഷ്‌ടം; അടുത്ത 5 ദിവസം നിര്‍ണായകം