എറണാകുളത്ത് കൂടുതൽ നിയന്ത്രണം; കടകൾ 7 മുതൽ 5 വരെ മാത്രം

By Desk Reporter, Malabar News
Relaxation in Covid-Restriction
Representational Image
Ajwa Travels

കൊച്ചി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്‌ച വരെയാണ് നിയന്ത്രണം.

രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾക്ക് നാളെ മുതൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഹോട്ടലുകൾ ബിവറേജസ് തുടങ്ങിയവക്ക് അഞ്ചു മണിക്ക് ശേഷം പാർസലുകൾ നൽകാം. എന്നാൽ, ജില്ലയിലെ ജിമ്മുകൾ, തിയേറ്ററുകൾ, പാർക്കുകൾ എന്നിവ അടച്ചിടും. കല്യാണങ്ങൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു.

അഞ്ചു മണിക്ക് ശേഷം അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കുന്നവർക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കാനും യോ​ഗത്തിൽ തീരുമാനമായി.

Also Read:  സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE