തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ബിന്ദുവിനെ (48) നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ലീല ആത്‍മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം ലീലയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
മകളെ കത്തികൊണ്ട് കഴുത്തറുത്ത ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് ലീല ജീവനൊടുക്കിയത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ലീലയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മകൾ ബിന്ദുവിന്റെ ഭർത്താവും മരിച്ചതാണ്. ലീലയുടെ മകൻ മാസങ്ങൾക്ക് മുമ്പാണ് അപകടത്തിൽ മരിച്ചത്. ബിന്ദുവിന്റെ മകൻ ബന്ധുവീട്ടിലാണ് കഴിയുന്നത്.
Most Read| കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം; പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്