മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നു; എംകെ സ്‌റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

By Syndicated , Malabar News
Pinarayi vijayan_MK Stalin
Ajwa Travels

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. പകൽ മാത്രം ഡാം തുറക്കണമെന്നും വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവുംമാത്രം ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലും അതിരാവിലെയുമാണ് ഷട്ടറുകൾ തുറന്നത്. കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്‌ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ വ്യക്‌തമാക്കുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ അർധരാത്രിയിൽ മുല്ലപ്പെരിയാർ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി 8000 ഘനയടിയിലധികം വെള്ളം തമിഴ്‌നാട് പെരിയാറിലേക്ക് ഒഴുക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുലർച്ചെ രണ്ടരയ്‌ക്കാണ് തമിഴ്‌നാട് എട്ട് ഷട്ടറുകൾ 60 സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നുവിട്ടത്.

അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ നിലവിൽ തുറന്നിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്‌പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.

Read also: പാലായില്‍ വനിതാ ഗുമസ്‍തയെ കയ്യേറ്റം ചെയ്യാൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE