‘കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

By News Desk, Malabar News
MalabarNews_mullappally-
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ‘ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞോ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും സര്‍ക്കാര്‍ നിഷേധിച്ചില്ല. പ്രതിപക്ഷത്തിന് നിയമസഭയില്‍ സംസാരിക്കാന്‍ സമയം നല്‍കിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടിയ ദിവസമാണ് ഇന്നലെ’. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപവാസം സമരത്തിനിടയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് മനസിലായില്ല. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം വര്‍ഗീയതയുടെ വിഷം ചീറ്റുന്നതാണ്.മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. മുഖ്യമന്ത്രിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ട്. ആദ്യ തെരഞ്ഞെടുപ്പില്‍ പിണറായി കുത്തുപറമ്പില്‍ ജയിച്ചത് ആര്‍ എസ് എസ് സഹായത്തോടെയാണ്. അന്ന് ഉദുമയില്‍ ബിജെപിയെ സഹായിക്കാന്‍ പിണറായി പോയി. ബിജെപിയും സിപിഎമ്മും തമ്മില്‍ അറിയാത്ത അന്തര്‍ധാര ഉണ്ട്. ബിജെപിയെ വളര്‍ത്തിയത് ഇടതുപാര്‍ട്ടികളാണ്.പിണറായി വിജയന്‍ മുണ്ടുടുത്ത സ്റ്റാലിന്‍ ആണ് എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഇന്ദിരാഭവനിലാണ് മുല്ലപ്പളി ഉപവാസം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യഗ്രഹം നടത്തുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുല്ലപ്പള്ളിയുടെ ഉപവാസം ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE