ഓണത്തിന് തിരക്കു വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നഗരസഭ

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കൂത്തുപറമ്പ: ഓണത്തിരക്ക് ഒഴിവാക്കാന്‍ കൂത്തുപറമ്പ് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ. ഫുട് പാത്തിലെയടക്കം തെരുവു കച്ചവടങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഓണത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് നിയന്ത്രണ നടപടികളുമായി നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഓണക്കാലത്ത് ഫുട് പാത്തില്‍ ഉള്ള പൂക്കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു. അതോടൊപ്പം തെരുവ് കച്ചവടങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലൈസന്‍സുള്ള കച്ചവടക്കാര്‍ക്ക് മാത്രമേ കച്ചവടം ചെയ്യാന്‍ അനുമതിയുള്ളൂ. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും തിരക്ക് ഒഴിവാക്കുന്നതിലും കച്ചവടക്കാരും വ്യാപാര- സ്ഥാപന ഉടമകളും ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ അഭ്യര്‍ത്ഥിച്ചു.

സാമൂഹിക അകലം പാലിക്കാതെയും ഇടപാടുകാരുടെ രജിസ്റ്റര്‍ സൂക്ഷിക്കാതെയും കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇളവുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് നഗരസഭ മോണിറ്ററിംഗ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE