‘ലൂസിഫറി’ന്റെ രണ്ടാം വാർഷികത്തിൽ സമ്മാനവുമായി മുരളി ഗോപി; വരുന്നു ‘എമ്പുരാൻ’

By Staff Reporter, Malabar News
mohanlal-prithviraj-murali
Ajwa Travels

സിനിമാസ്വാദകരുടെ നെഞ്ചിടിപ്പേറ്റി മുരളി ഗോപി. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാൽ ചിത്രം ‘എമ്പുരാന്റെ’ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് മുരളി പറഞ്ഞിരിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ‘എമ്പുരാന്‍’ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന മുരളിയുടെ ഫേസ്ബുക്ക് പോസ്‌റ്റിനും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ‘ലൂസിഫറി’ന്റെ മിന്നും വിജയത്തിന് ശേഷം ‘എമ്പുരാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

‘ലൂസിഫറി’ന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു മുരളി ഗോപിയുടെ പോസ്‌റ്റ്. ‘അത്രേയുള്ളു, ‘എല്‍’ പുതിയ പതിപ്പിനായി കാത്തിരിക്കുന്നു. സമയം എത്തിക്കഴിഞ്ഞു. ‘ലൂസിഫറി’ന്റെ രണ്ടു വര്‍ഷം, എമ്പുരാനിലേക്കുള്ള ഒരു വര്‍ഷം’ മുരളി ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ.

2019ലാണ് മോഹന്‍ലാല്‍ സ്‌റ്റിഫന്‍ നെടുമ്പള്ളിയായി അവതരിച്ച ‘ലൂസിഫര്‍’ പ്രേക്ഷകർക്ക് അരികിലേക്ക് എത്തിയത്. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ചിത്രം കൂടിയാണ്. മഞ്‌ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സായ് കുമാർ, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ കാഴ്‌ചവെച്ചത്.

Read Also: ‘ഇത് നിധിയാണ്’; മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളുമായി മഞ്‌ജു; ഏറ്റെടുത്ത് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE