‘എന്റെ കുട്ടികളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു’; പ്രിയങ്ക ഗാന്ധി

By Desk Reporter, Malabar News
My children's Instagram accounts hacked: Priyanka Gandhi
Ajwa Travels

ന്യൂഡെൽഹി: തന്റെ കുട്ടികളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ പിന്തുണച്ചായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ.

ഞായറാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ‘ഫോൺ ചോർത്തൽ’ ആരോപണം ഉന്നയിച്ചിരുന്നു.

“ഞങ്ങളുടെ എല്ലാ ഫോണുകളും ടാപ്പു ചെയ്യുകയും ഞങ്ങളുടെ സംഭാഷണങ്ങൾ റെക്കോർഡു ചെയ്യുകയും ചെയ്യുന്നു. പാർട്ടി ഓഫിസിലെ എല്ലാ ഫോണുകളും ചോർത്തുന്നു. വൈകുന്നേരം ചില റെക്കോർഡിംഗുകൾ മുഖ്യമന്ത്രി കേൾക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ, നിങ്ങളുടെ കോൾ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുക,”- എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്.

അഖിലേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി യോഗി ആദിത്യനാഥ് തന്നെ രംഗത്ത് വന്നിരുന്നു. “ഒരു പക്ഷേ അഖിലേഷ് അധികാരത്തിലിരിക്കുമ്പോൾ സമാനമായ എന്തെങ്കിലും ചെയ്‌തിരിക്കാം. അതുകൊണ്ടാണ് ഇപ്പോൾ അവൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്,”- എന്നായിരുന്നു ആദിത്യനാഥിന്റെ മറുപടി.

Most Read:  മതനിന്ദ നടത്തിയാൽ തൂക്കിലേറ്റണം; ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സിദ്ദു

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE