നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽഗാന്ധി ഇഡിയെ അറിയിച്ചതായാണ് വിവരം. കേസിൽ ഈമാസം എട്ടിന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോടും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കെസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോൺഗ്രസ് പ്രസ്‌താവിച്ചിരിക്കുന്നത്‌.

കോൺഗ്രസിന്റെ പാർട്ടി മുഖപത്രം ആയിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്‍മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പടെ ഉള്ളവർക്ക് എതിരെ കേസ് നൽകിയത്. സോണിയ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് കോടികണക്കിന് രൂപയുടെ സ്വത്തുള്ള എംജെഎൽ എന്ന കമ്പനിയായ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് പണം തട്ടിയെടുത്തു എന്നാണ് സുബ്രഹ്‍മണ്യ സ്വാമി ആരോപിച്ചിരുന്നത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്‌ രായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്‌പയായി കൊടുത്തുവെന്നും ഈ തുക ഇതുവരെ തിരിച്ചടച്ചില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കേസിൽ 2015ൽ പട്യാല കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യം എടുത്തിരുന്നു.

Most Read: കോടഞ്ചേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE