കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍

By Syndicated , Malabar News
A_vijayaraghavan_Malabar news
Ajwa Travels

തിരുവനന്തപുരം: കോവിഡ്  വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക്  മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ വാദം ബാലിശമാണെന്ന്  സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ കോവിഡ്  ചികിൽസയുടെ ഭാഗമാണ്, കോവിഡ്  കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താ സമ്മേളനത്തില്‍ വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്‌താവനയോ നടത്തുന്നത് സ്വാഭാവികമാണെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം കോവിഡ്  വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. മാദ്ധ്യമ വാര്‍ത്തകള്‍ താന്‍ കണ്ടുവെന്നും പരാതി കിട്ടിയാല്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE