‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു

By News Desk, Malabar News
Ponnani seminar

മലപ്പുറം: പൊന്നാനി നഗരസഭയുടെ 202122 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ നേരില്‍ അഭിമുഖീകരിച്ച് വികസന കാഴ്‌ചപ്പാടുകള്‍ രൂപീകരിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ അർഥവത്താവുകയെന്ന് ചടങ്ങില്‍ സ്‌പീക്കർ പറഞ്ഞു.

‘നവകേരളം-പുതിയ പൊന്നാനി’ എന്ന ദൗത്യവുമായി മുന്നേറുന്ന പൊന്നാനി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കരട് വികസന രേഖയും സെമിനാറിൽ അവതരിപ്പിച്ചു. കരട് രേഖ തയാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.

പതിനേഴ് വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളില്‍ ഉയര്‍ന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയാറാക്കിയത്. വികസന സെമിനാറില്‍ അവതരിപ്പിച്ച കരട് വികസനരേഖ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്‌തു. പുതിയ നിർദ്ദേശങ്ങളും ചേര്‍ത്ത് നഗരസഭ അന്തിമ വികസന രേഖ പ്രസിദ്ധീകരിക്കും.

Also Read: ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE