ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും

അതിനിടെ, തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ അപേക്ഷ നൽകിയതായാണ് വിവരം.

By Senior Reporter, Malabar News
pp divya and naveen babu
Ajwa Travels

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നവീന്റെ കുടുംബം രംഗത്ത്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ പറഞ്ഞത്.

യാത്രയയപ്പ് ചടങ്ങിലെ പിപി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്‍മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും മഞ്‌ജുഷയുടെ അഭിഭാഷകൻ ശ്രമിക്കുക. ഒപ്പം കണ്ണൂർ കളക്‌ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും അഭിഭാഷകൻ ശ്രമിക്കും.

തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്‌ടറുടെ മൊഴിയുടെ പൂർണമായ തെളിവ് കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. അതിനിടെ, തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്‌ജുഷ അപേക്ഷ നൽകിയതായാണ് വിവരം. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്‌ഥയിൽ അല്ലെന്നും, കളക്‌ട്രേറ്റിലെ സീനിയർ സൂപ്രണ്ട് തസ്‌തികയിലേക്ക് ജോലി മാറ്റി നൽകണമെന്നും മഞ്‌ജുഷ ആവശ്യപ്പെട്ടിട്ടുണ്ട്.

കോന്നി തഹസിൽദാരായിരുന്നു മഞ്‌ജുഷ. നവീന്റെ മരണത്തെ തുടർന്ന് നിലവിൽ അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്. ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. നവീന്റെ മരണത്തിൽ ദുഃഖമുമുണ്ട്. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ദിവ്യ പറഞ്ഞിരുന്നു.

Most Read| അലിഗഡ് സർവകലാശാല; ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE