നവജ്യോത് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാവും; മഞ്ഞുരുകുമോ?

By Desk Reporter, Malabar News
Navjot Sidhu to chair Punjab Congress
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബിൽ കോൺഗ്രസിനകത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ പരിഭവവും നീക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.

എന്നാൽ, ഇതുകൊണ്ടൊന്നും പഞ്ചാബിലെ മഞ്ഞുരുകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഹൈക്കമാൻഡിന്റെ ഈ തീരുമാനത്തിൽ അമരീന്ദർ സിങ് തൃപതനല്ലെന്നാണ് റിപ്പോർട്. പ്രശ്‌നം കൈകാര്യം ചെയ്‌ത രീതിയിൽ തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ അപകീർത്തികരമായ ട്വീറ്റുകളിൽ നവജ്യോത് സിങ് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും അമരീന്ദർ സിങ് മുന്നോട്ട് വെച്ചിട്ടുണ്ട്.

സിദ്ദുവിന്റെ നിയമനത്തിനായി വേദിയൊരുക്കി നിൽക്കുമ്പോഴും മാപ്പ് പറയാതെ താൻ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തില്ലെന്ന് അമരീന്ദർ വ്യക്‌തമാക്കി. പഞ്ചാബ് കോൺഗ്രസ് നവീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ശനിയാഴ്‌ച തന്നെ കാണാൻ വന്ന സംസ്‌ഥാന കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്തിനോട് മുഖ്യമന്ത്രി തന്റെ അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു.

സിദ്ദുവിന്റെ സ്‌ഥാനക്കയറ്റം സംബന്ധിച്ച് തന്നെ വിശ്വാസത്തിൽ എടുത്തില്ലെന്ന് അമരീന്ദർ സിങ് റാവത്തിനോട് പറഞ്ഞതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും, പുതിയ സംസ്‌ഥാന മേധാവിയുടെ നിയമനം കോൺഗ്രസ് പ്രസിഡണ്ടിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അവർ ആരെ നിയമിച്ചാലും അത് എല്ലാവർക്കും സ്വീകാര്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്.

2017ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.

Most Read:  ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE