ബിനീഷിന് കുരുക്ക് മുറുകുന്നു; ഇഡി ഉദ്യോഗസ്‌ഥരും എന്‍സിബിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്‌ച

By Team Member, Malabar News
Malabarnews_bineesh kodiyeri
Bineesh Kodiyeri
Ajwa Travels

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ പൂട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) രംഗത്ത്. ബിനീഷിനെ പ്രതി ചേര്‍ക്കുന്നതിന്റെ നടപടികള്‍ എന്‍സിബി തുടങ്ങിയെന്നാണ് സൂചനകള്‍ വ്യക്‌തമാക്കുന്നത്. ബിനീഷിനെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്‌ഥരുമായി എന്‍സിബി കൂടിക്കാഴ്‌ച നടത്തുകയാണ്. ഇതോടെ കേസില്‍ ബിനീഷിനെതിരെ കുരുക്ക് മുറുകാനുള്ള സാധ്യതയും കൂടുന്നുണ്ട്.

എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്‌ഥരോട് കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ തേടുമെന്നും എന്‍സിബി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന കൂടിക്കാഴ്‌ചയിലൂടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ബിനീഷിനെ എന്‍സിബി കസ്‌റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനം ഉണ്ടായേക്കാം.

ഇഡി അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് രാഹുല്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ല എന്നാണ് ഇഡി വ്യക്‌തമാക്കുന്നത്. പല ചോദ്യങ്ങളില്‍ നിന്നും ബിനീഷ് ഒഴിഞ്ഞു മാറുകയാണെന്നും ഇത് ചോദ്യം ചെയ്യല്‍ നീളുന്നതിന് കാരണമാകുന്നുണ്ടെന്നും ഇഡി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Read also : തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ; എസ് രാമചന്ദ്രന്‍പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE