‘ഇന്ത്യാക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്‌തിട്ടില്ല’; അദാര്‍ പൂനവാല

By News Desk, Malabar News
adar-poonawalla
അദാർ പൂനവാല
Ajwa Travels

മുംബൈ: ഇന്ത്യാക്കാരുടെ ചെലവില്‍ കോവിഡ് വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്‌സിൻ ഡോസുകള്‍ സ്‌റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പ്രസ്‌താവനയില്‍ പറയുന്നു.

ജനുവരിയിൽ​ ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറവായിരുന്നു. അപ്പോള്‍ മറ്റ് രാജ്യങ്ങള്‍ രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു. ആ സമയത്താണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കമ്പനി വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തത്.

ഇപ്പോൾ ഞങ്ങൾ ഉൽപാദനം വർധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക്​ മുൻ‌ഗണനയും നൽകിയിരിക്കുകയാണ്​. രാജ്യത്ത് നടക്കുന്ന വാക്​സിനേഷൻ ഡ്രൈവിന്​ പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു. അതേസമയം ലോകത്ത്​ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടോ മൂന്നോ മാസം കൊണ്ട്​ വാക്​സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്നും പൂനവാല പറഞ്ഞു.

ലോക ജനതക്ക്​ മുഴുവനും പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വരും. ലോകത്തെ കോവിഡ്​ മുക്​തമാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനാണ്​ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഫാർമ കമ്പനികൾക്ക് 200 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്‌തതായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും കാര്യമെടുത്താല്‍ ലോകത്തില്‍ തന്നെ മൂന്നാമതാണ് കമ്പനിയെന്നും പൂനെവാല പറഞ്ഞു.

Kerala News: ആ അഞ്ഞൂറിൽ ബീഡി തൊഴിലാളി ജനാർദ്ദനനും; സത്യപ്രതിജ്‌ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE