അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോക്ടർ ഉമര്‍ അല്‍ ഹമ്മാദിയാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ രാജ്യത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആളുകളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് വിദേശത്ത് നിന്നെത്തിയ ആളുകളില്‍ വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചത് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. കൂടാതെ രാജ്യത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also : യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ