പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്‌താക്കൾ 500 ദശലക്ഷത്തിലേക്ക്

By Desk Reporter, Malabar News
Telegram Updates 2020 December
Ajwa Travels

വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്‌താക്കളുമായി ടെക്‌ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്‌വെയർ വിദഗ്‌ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്‌താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് അധികം ദൂരമില്ലാത്ത ഇവരുടെ പുതിയ ഫീച്ചറുകൾ കൂടുതൽ ഉപഭോക്‌തൃ സൗഹൃദമാണ്.

വോയ്‌സ് ചാറ്റ് ഓവര്‍ലേ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്‌താക്കള്‍ക്ക് ഏത് വോയ്‌സ് ചാറ്റിൽ കണക്റ്റ്‌ ചെയ്‌തിരിക്കുമ്പോഴും അപ്ളിക്കേഷന് ചുറ്റും സ്വതന്ത്രമായി സഞ്ചരിക്കാനും സംഭാഷണങ്ങള്‍ ബ്രൗസുചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന രീതിയിലാണ് പുതിയ മാറ്റം. ഇത് ഏറെ ഗുണകരമാകുന്ന, നിരവധിയാളുകൾ റിക്വസ്‌റ്റ് ചെയ്‌ത മാറ്റമാണ്.

ഗ്രൂപ്പുകള്‍ക്കായുള്ള വോയ്‌സ്‌ ചാറ്റ്, എസ്‌ഡികാര്‍ഡ് സ്‌റ്റോറേജ്‌, ആപ്‌ളിക്കേഷന്റെ ആന്‍ഡ്രോയിഡ് പതിപ്പിനായുള്ള പുതിയ യുഐ ആനിമേഷന്‍, പുതിയ മീഡിയ എഡിറ്റര്‍, വേഗതയേറിയ ലോഡിംഗ്, മികച്ച ആനിമേറ്റഡ് സ്‌റ്റിക്കറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഉൾപെടുത്തുകയാണ് ടെലഗ്രാം.

ഇതിനുപുറമെ, ആന്‍ഡ്രോയിഡ് ഉപയോക്‌താക്കൾക്കായി ആനിമേറ്റഡ് സ്‍റ്റിക്കറുകളും ആനിമേറ്റഡ് ഇമോജികളും അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യും. മീഡിയ എഡിറ്റിംഗ് ടൂള്‍ എന്നൊരു ഫീച്ചര്‍കൂടി ടെലഗ്രാം മുന്നോട്ടുവെക്കുന്നുണ്ട്. എഫക്റ്റുകള്‍, ഡ്രോയിംഗുകള്‍ അല്ലെങ്കില്‍ സ്‌റ്റിക്കറുകള്‍ ചേര്‍ക്കാനും അയച്ചു കഴിഞ്ഞ ഫോട്ടോ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കും.

ആദ്യഘട്ടമായി വോയ്‌സ് ചാറ്റ് ഫീച്ചര്‍ ഉള്‍പ്പെടെ കുറച്ചധികം അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏത് ടെലഗ്രാം ഗ്രൂപ്പിനെയും ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു വോയ്‌സ് ചാറ്റ് റൂമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. അതിനാല്‍, ഇത് ടീമുകള്‍ക്കുള്ള വെര്‍ച്വല്‍ ഓഫീസായി ഉപയോഗിക്കാം. അതുമല്ലങ്കിൽ വിവിധ കമ്മ്യൂണിറ്റികള്‍ക്കുള്ള കാഷ്വല്‍ ലോഞ്ചുകളായും ഉപയോഗിക്കാം.

പുതിയ അപ്‌ഡേറ്റിൽ മൈക്ക് നമുക്ക് സമ്പൂർണമായി കണ്‍ട്രോള്‍ ചെയ്യാൻ സാധിക്കും. മാത്രവുമല്ല, നിലവില്‍ ആരാണ് സംസാരിക്കുന്നതെന്ന് അറിയാനുമാകും. സിസ്‌റ്റം വൈഡ് ഫ്ളോട്ടിംഗ് വിഡ്‌ജെറ്റ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപയോക്‌താക്കൾക്ക് ഫുള്‍ വോയ്‌സ്‌ചാറ്റ് അനുഭവം നുകരുകയും ചെയ്യാം. കൂടാതെ, മൊബൈൽ സ്‌റ്റോറേജില്‍ നിന്ന് എക്‌സ്‌റ്റേണല്‍ എസ്‌ഡി കാര്‍ഡിലേക്ക് ഡാറ്റനീക്കാന്‍ ആന്‍ഡ്രോയിഡ് ഉപയോക്‌താക്കളെ ടെലഗ്രാം അനുവദിക്കുകയും ചെയ്യും.

ഐഒഎസ് ഉപയോക്‌താക്കൾക്ക് പെന്‍ബട്ടണ്‍ ടാപ്ചെയ്‌ത്‌ ഫോട്ടോ വേഗത്തില്‍ എഡിറ്റുചെയ്യാനും തിരികെ അയക്കാനും കഴിയും. അതെ, അടിമുടി മാറ്റങ്ങൾകൊണ്ട് സമാനമായ ആപ്പുകളുടെ ലോകത്ത് നമ്പർ വൺ ആകുക എന്ന ലക്ഷ്യത്തിനായി അരയും തലയും മുറുക്കിയാണ് ടെലഗ്രാം ഗവേഷകർ പണിയെടുക്കുന്നത്.

Most Read: ഡാറ്റ സുരക്ഷാ നിയമലംഘനം; ഗൂഗിളിനും ആമസോണിനും ഫ്രാൻസിൽ വൻതുക പിഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE