പുലിയംകുളത്ത് പുതിയ പോളിടെക്‌നിക് കോളേജ്; നടപടികൾ ആരംഭിച്ചു

By Team Member, Malabar News
polytechnic
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ കിണാനൂർ കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്ത് പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സിവിൽ ആൻഡ് എൻവയോൺമെന്റൽ എ‍ൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്. കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ ഫണ്ട് സംബന്ധിച്ച നിർദേശം സമർപ്പിക്കുന്നതിനുള്ള നടപടിയും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

പുലിയംകുളത്ത് 69/1 സർവേ നമ്പറിലുള്ള 5 ഏക്കർ സ്‌ഥലത്താണ് കോളേജ് പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. വരുന്ന ജൂൺ മാസത്തിൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് വേണ്ടി താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കി നൽകാമെന്നും പഞ്ചായത്ത് അധികൃതർ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ടികെ രവിയാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരിക്കുന്നത്. കൂടാതെ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ ഭൂമിയും കെട്ടിടവും സാങ്കേതികവകുപ്പ് ഉദ്യോഗസ്‌ഥരുടേയും, പഞ്ചായത്ത് അധികൃതരുടേയും മറ്റും മേൽനോട്ടത്തിൽ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

Read also : കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE