രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി

By News Desk, Malabar News
New protocol abudabi
Representational Image
Ajwa Travels

അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ താമസക്കാരും, സന്ദര്‍ശകരും രാജ്യത്തേക്ക് കടക്കുമ്പോള്‍ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാജ്യത്തേക്ക് പ്രവേശിച്ച തീയതി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതിനു പുറമേ യാത്രാ വിവരങ്ങളും വെളിപ്പെടുത്തുകയും വേണം. അബുദാബി ക്രൈസിസ് എമര്‍ജന്‍സി-ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര യാത്രികര്‍ക്ക് മെയ് മുതല്‍ തന്നെ അബുദാബി പ്രത്യേക പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും 14 ദിവസത്തെ ക്വാറന്റീനും അവയില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ, രാജ്യത്തേക്ക് എത്തിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും മറ്റ് ശിക്ഷകളും ഉണ്ടാകുമെന്നും ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നടപ്പാക്കേണ്ടതിന്റെ ഭാഗമായാണ് യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും കമ്മിറ്റി അറിയിച്ചു. അതിര്‍ത്തികളില്‍ വെച്ച് തന്നെ ക്വാറന്റീന്‍ കഴിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് നല്‍കണം. വിമാന മാര്‍ഗം അബുദാബിയില്‍ എത്തുന്നവര്‍ക്കും, യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം എമിറേറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്കും ക്വാറന്റീന്‍ വ്യത്യസ്‌തമായിരിക്കും.

വിമാന മാര്‍ഗം എത്തിയവര്‍ ക്വാറന്റീന്‍ 12-ാം ദിവസം ആകുമ്പോള്‍ തന്നെ വീണ്ടും പരിശോധന നടത്തണം. റോഡ് മാര്‍ഗം എത്തിയവര്‍ എമിറേറ്റ്‌സിലെ ഏതെങ്കിലും രാജ്യത്ത് രണ്ട് ദിവസം ചെലവഴിച്ച ശേഷമാണ് വരുന്നതെങ്കില്‍ 12 ദിവസത്തെ ക്വാറന്റീന്‍ മതിയാകും. 14 ദിവസത്തില്‍ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE