വെല്ലിംഗ്ടൺ: നീണ്ട 16 വര്‍ഷത്തെ കരിയറിനോട് വിട പറഞ്ഞ് ന്യൂസിലാന്‍ഡ് ഇതിഹാസം റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡിന് വേണ്ടിയുള്ള 450ആം മൽസരം കളിച്ച ശേഷമാണ് ടെയ്‌ലര്‍ തന്റെ സ്വപ്‌നതുല്യമായ കരിയറില്‍ നിന്നും വിരമിക്കുന്നത്.
Messages from around the cricketing world for @RossLTaylor ahead of his final match for New Zealand tomorrow at Seddon Park. #ThanksRosco #NZvNED pic.twitter.com/krmI1aUY2l
— BLACKCAPS (@BLACKCAPS) April 3, 2022
നെതര്‍ലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാം മൽസരവും കളിച്ച ശേഷമാണ് താരത്തിന്റെ മടക്കം. അവസാന മൽസരത്തില്‍ 14 റണ്‍സ് നേടിയ ടെയ്‌ലറിനെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് നെതര്‍ലാന്‍ഡ്‌സ് ടീം മടക്കിയയച്ചത്.
നേരത്തെ സൗത്ത് ആഫ്രിക്കയോട് തന്റെ അവസാന ടെസ്‌റ്റ് മൽസരം ടെയ്‌ലർ കളിച്ചിരുന്നെങ്കിലും ഹോം ഗ്രൗണ്ടായ സെഡന്‍ പാര്‍ക്കില്‍ വെച്ചു തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന താരത്തിന്റെ ആഗ്രഹം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാധിച്ചു നല്‍കുകയായിരുന്നു.
Guard of honour for Ross Taylor by Netherlands. pic.twitter.com/XSwv2qv44A
— Mufaddal Vohra (@mufaddal_vohra) April 4, 2022
മൽസരത്തിന് മുമ്പ് ന്യൂസിലാന്‍ഡിന്റെ ദേശീയഗാനം ആലപിച്ചപ്പോള്‍ വികാരാധീനനായി പൊട്ടിക്കരയുകയായിരുന്നു ടെയ്‌ലര്‍. ദേശീയ ഗാനത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ മക്കളായ മക്കെന്‍സി, ജോണ്ടി, അഡ്‌ലെയ്ഡ് എന്നിവരും ടെയ്‌ലറിനൊപ്പം ഉണ്ടായിരുന്നു. മൽസരത്തില്‍ 16 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെ നെതര്‍ലാന്‍ഡ് ബൗളര്‍ ലോഗന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു ടെയ്‌ലര്‍ മടങ്ങിയത്.
Ross Taylor is about to play his final international game of cricket for New Zealand.
We will miss you Rosco #SparkSport #NZvNED pic.twitter.com/Y6kmXVHvSH
— Spark Sport (@sparknzsport) April 4, 2022
2006ലാണ് ടെയ്‌ലര്‍ ആദ്യമായി കിവീസിന് വേണ്ടി ഏകദിനത്തില്‍ മൈതാനത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ടെസ്‌റ്റിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. തന്റെ കരിയറില്‍ 112 ടെസ്‌റ്റ് മൽസരങ്ങളില്‍ നിന്ന് 19 സെഞ്ച്വറിയടക്കം 7,683 റണ്‍സും 236 ഏകദിനത്തില്‍ നിന്ന് 8,593 റണ്‍സും താരം സ്വന്തമാക്കി.
Most Read: ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി