തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകളും മാറ്റിവെച്ചു.

രാത്രികാല കര്‍ഫ്യൂ സമയങ്ങളിൽ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തർ സംസ്‌ഥാന യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് കര്‍ഫ്യൂ സമയത്ത് അനുമതി നൽകുക. മാദ്ധ്യമങ്ങൾ, പെട്രോൾ, പമ്പുകൾ, തുടർ പ്രവർത്തനം ആവശ്യമുള്ള വ്യവസായങ്ങൾ, അവശ്യവസ്‌തുക്കളുടെ നിർമാണത്തിൽ ഏർപ്പെടുന്നവർ എന്നിവരെ കര്‍ഫ്യൂ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹോട്ടലുകളിൽ രാവിലെ 6 മുതൽ 10 വരെയും ഉച്ചക്ക് 12 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പാർസൽ സൗകര്യം അനുവദിക്കും. സംസ്‌ഥാനത്ത്‌ പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം, വിവാഹങ്ങളിൽ 100 പേർക്കും ശവസംസ്‌കാര ചടങ്ങുകളിൽ 50 പേർക്കും മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഹിൽ സ്‌റ്റേഷനുകൾ, ബീച്ചുകൾ, പാർക്കുകൾ, മൃഗശാലകൾ എന്നിവ അടക്കും. വലിയ കടകൾ മാളുകൾ എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE