ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും

By Desk Reporter, Malabar News
niti aayog poverty index _ Malabar News
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: സാമ്പത്തിക അന്തരം മാത്രം കണക്കിലെടുത്തുള്ള ദാരിദ്ര്യ സൂചികയില്‍ മാറ്റം വരുത്താനൊരുങ്ങി നീതി ആയോഗ്. ആഗോള ദാരിദ്ര്യ സൂചികയിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണവര്‍.

ആഗോള തലത്തില്‍ രാജ്യങ്ങളുടെ ദാരിദ്ര്യത്തിന്റെ അളവുകോലായി വിശേഷിക്കപ്പെടുന്ന എംപിഐ (മള്‍ട്ടിഡിമെന്‍ഷണല്‍ പുവര്‍ട്ടി ഇന്‍ഡക്‌സ്) മാതൃകയിലാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

29ലധികം ഘടകങ്ങള്‍ പരിശോധിക്കുകയും ഇവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമാവും പട്ടിക തയ്യാറാക്കുകയെന്ന് നീതി ആയോഗ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ‘രാജ്യത്തിന്റെ സാമ്പത്തിക,സാമൂഹിക ഘടകങ്ങളുടെ പ്രവര്‍ത്തനംവിലയിരുത്തുവാനും ഇതിലൂടെ വളര്‍ച്ച കൈവരിക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റത്തിന് ഒരുങ്ങുന്നത് ‘ അവര്‍ വ്യക്തമാക്കി.

ലോകത്തിലെ 107 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പട്ടികയാണ് ആഗോള ദാരിദ്ര്യ സൂചിക. 2010ലാണ് ആദ്യമായി പട്ടിക പ്രസിദ്ധീകരിച്ചത്.

Business News: ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE