പ്രേക്ഷകർ നെഞ്ചേറ്റിയ ‘കോഹിനൂര്‍’ ചിത്രത്തിന്റെ സംവിധായകന് വിനയ് ഗോവിന്ദ് പുതിയ സിനിമയുമായി എത്തുന്നു. ‘താരം‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ നിവിന്‍ പോളിയാണ് നായകനാകുന്നത്. നിവിന്‍ തന്നെയാണ് ചിത്രം അനൗൺസ് ചെയ്തുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ഒരു റൊമാന്റിക്ക് കോമഡിയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിവേക് രഞ്ജിത്താണ്. ‘കിളിപോയി’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു വിവേക്. പ്രദീഷ് എം വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൽ രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്.
കൗതുകം ഉണർത്തുന്നതും വ്യത്യസ്തവുമായ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യറി’ൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നിവിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. രാജീവ് രവി ചിത്രം ‘തുറമുഖം‘ മെയ് 13ന് റിലീസിന് ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ കനകം കാമിനി കലഹം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
Read Also: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്റൈന്‍