മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

By News Desk, Malabar News
actress assault Case
Ajwa Travels

കൊച്ചി: മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.

അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹരജി. ഹരജിയിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു.

മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.

Read Also: താരിഖ്‌ അൻവറിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE