കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നൽകണമെന്നാണ് സർവകലാശാല നിർദ്ദേശിച്ചിരിക്കുന്നത്.
സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്നും അതിന് പ്രേരിപ്പിക്കില്ലെന്നും രക്ഷിതാക്കളും വിദ്യാർഥികളും എഴുതി നൽകണം. ഭാവിയിൽ സത്യവാങ് മൂലം തെറ്റിച്ചാൽ ബിരുദം തിരികെ നൽകുകയും ചെയ്യണമെന്നാണ് കർശന നിർദ്ദേശം. കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും പിന്നീട് സത്യവാങ്മൂലം സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നേരത്തെ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയും സ്‌ത്രീധന വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു.
Also Read: പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്