ചെന്നൈ: മീ ടൂ ആരോപണ കേസില്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്ക് പോലീസിന്റെ ക്ളീന്‍ ചിറ്റ്. ഫസ്‌റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടിയാണ് അര്‍ജുനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നത്. 2018 ഒക്‌ടോബറിലാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടി അര്‍ജുനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ‘നിപുണന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം.
സംഭവത്തിൽ കബണ്‍പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അര്‍ജുനെ കുറ്റവിമുക്‌തൻ ആക്കുകയാണെന്നാണ് പോലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Most Read: വധഭീഷണികളെ ഭയക്കുന്നില്ല; ഗൗതം ഗംഭീർ