മാസ്‌ക് ധരിച്ചില്ല; 8253 പേര്‍ക്കെതിരെ ഇന്ന് കേസ്

By Trainee Reporter, Malabar News
Malabar News_ mask
Representational image
Ajwa Travels

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് 5,253 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിന് 36 കേസുകളും ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 55 പേർ അറസ്‌റ്റിലായി.

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് ഇന്ന് സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകള്‍. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ആറ്, പത്തനംതിട്ട ഒന്‍പത്, ആലപ്പുഴ ആറ്, ഇടുക്കി 10, തൃശൂർ റൂറല്‍ ആറ്, പാലക്കാട് 12, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി അറസ്‌റ്റിലായവരുടെ എണ്ണം.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 1,374 പേർക്കെതിരെ സംസ്‌ഥാനത്ത്‌ കേസെടുത്തിട്ടുണ്ട്. അറസ്‌റ്റിലായത്‌ 439 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചതിന് ഒരു കേസാണ് ഇന്ന് രജിസ്‌റ്റർ ചെയ്‌തത്‌.

കേസുകളുടെ എണ്ണം ജില്ലകളുടെ അടിസ്‌ഥാനത്തിൽ (ആകെ കേസുകൾ, അറസ്‌റ്റിലായവർ, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 188, 25, 4
തിരുവനന്തപുരം റൂറല്‍ – 247, 175, 7
കൊല്ലം സിറ്റി – 221, 25, 17
കൊല്ലം റൂറല്‍ – 521, 0, 0
പത്തനംതിട്ട – 36, 43, 0
ആലപ്പുഴ- 34, 21, 1
കോട്ടയം – 9, 6, 0
ഇടുക്കി – 7, 3, 0
എറണാകുളം സിറ്റി – 2, 0, 0
എറണാകുളം റൂറല്‍ – 5, 0, 0
തൃശൂര്‍ സിറ്റി – 14, 19, 2
തൃശൂര്‍ റൂറല്‍ – 9, 16, 4
പാലക്കാട് – 17, 16, 0
മലപ്പുറം – 11, 14, 1
കോഴിക്കോട് സിറ്റി – 1, 0, 0
കോഴിക്കോട് റൂറല്‍ – 1, 0, 0
വയനാട് – 2, 0, 0
കണ്ണൂര്‍ – 1, 0, 0
കാസര്‍ഗോഡ് – 48, 76, 2

Read also: സഞ്ചാരികളുടെ ആശ്വാസദിനം; സംസ്‌ഥാനത്ത് ബീച്ചുകളും പാർക്കുകളും നാളെ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE