സ്‌കൂള്‍ സിലബസ് വെട്ടിക്കുറകേണ്ടതില്ല; വിദ്യാഭ്യാസ വകുപ്പ്

By News Desk, Malabar News
Malabar News_ state school sylabus
Representation Image
Ajwa Travels

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സിലബസ് വെട്ടി കുറക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.

ആദിവാസി, പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനം കുറവുകളില്ലാതെ, ഉറപ്പാക്കാനും സിലബസ് വെട്ടിക്കുറയ്ക്കാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉടപ്പെടുത്തുന്ന വിധം പഠന പ്രവര്‍ത്തന പരിപാടി ആവിഷ്‌ക്കരിക്കും. നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കും. യോഗ, ഡ്രില്‍ ക്ലാസ്സുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും, കലാകായിക പഠനക്ലാസ്സുകളും ഉടന്‍ ആരംഭിക്കാനും തീരുമാനമായി. ഡിജിറ്റല്‍ ക്ലാസ്സുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസ്സുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തില്‍ ഒരു ഉപസമിതി രൂപീകരിക്കും.

ഹയര്‍ സെക്കന്ററി 30 ഓളം മൈനര്‍ വിഷയങ്ങളുടെ ക്ലാസ്സുകള്‍ ഇനിയും ആരംഭിക്കാത്തത് ഉടന്‍ സംപ്രേക്ഷണ നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താന്‍ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

സര്‍വ്വശിക്ഷാ കേരള ഒന്നു മുതല്‍ 7 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനസഹായിയായ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ ലൈനായി ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, കെ. ജീവന്‍ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജെ. പ്രസാദ്, ഡയറക്ടര്‍ കുട്ടികൃഷ്ണന്‍, അന്‍വര്‍ സാദത്ത്, കെ.സി. ഹരികൃഷ്ണന്‍, എന്‍.ശ്രീകുമാര്‍, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE