രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം

By Staff Reporter, Malabar News
nobel-price-chemistry
Ajwa Travels

സ്‌റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേലിന് രണ്ടുപേർ അർഹരായി. ബെഞ്ചമിൻ ലിസ്‌റ്റ് (ജർമനി), ഡേവിഡ് മാക്‌മില്ലൻ (അമേരിക്ക) എന്നിവർക്കാണ് പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്‌റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാന തുകയായ 11.4 ലക്ഷം ഡോളർ ഇരുവരും പങ്കിട്ടെടുക്കും.

ഫ്രാങ്ക്ഫർട്ടിലെ ഗോഥെ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി എടുത്ത ബെഞ്ചമിൻ ലിസ്‌റ്റ് മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കോഹ്‌ലൻ ഫോർഷങിന്റെ ഡയറക്‌ടറാണ്. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്ത മാക്‌മില്ലൻ പ്രിസ്‌റ്റൺ സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ്.

Read Also: ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE