നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

By News Desk, Malabar News
train service in india
Representational Image
Ajwa Travels

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. മാവേലി, മലബാർ എക്‌സ്‌പ്രസ്, ചെന്നൈ- മംഗലാപുരം മെയിൽ, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ജനുവരി ഒന്ന് മുതലാകും ഈ ട്രെയിനുകളിൽ ജനറൽ ടിക്കറ്റുകാർക്കും യാത്ര ചെയ്യാനാകുക.

പകൽ സമയങ്ങളിൽ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളിൽ റെയിൽവേ ഇതിനോടകം റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്‌ഥാപിച്ചിരുന്നു. മലബാർ, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തത് സ്‌ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിൽ ആക്കിയിരുന്നു.

Also Read: മതനിന്ദ നടത്തിയാൽ തൂക്കിലേറ്റണം; ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സിദ്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE