കൊച്ചി: സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറസ്‌റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊച്ചി കസ്‌റ്റംസ് ഓഫിസിൽ അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. അർജുൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞദിവസം തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിൻമുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഞായറാഴ്‌ച വൈകിട്ട് പരിയാരം പോലീസാണ് വാഹനം കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ഉടമസ്‌ഥൻ അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിനെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരയുകയാണ് കസ്‌റ്റംസ്. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്‌ദം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം.
Most Read: എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം ശക്‌തം