വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്ക്; സുരക്ഷാ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്‌ച

By Team Member, Malabar News
Malabarnews_alinkal waterfalls
Representational image
Ajwa Travels

പാലക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നുന്നത്. പാലക്കാട് ജില്ലയിലെ കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം മുതല്‍ നിരവധി ആളുകളാണ് എത്തുന്നുണ്ട്. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നത്.

വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി ജില്ലക്കകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പൊലീസോ വനംവകുപ്പോ സ്‌ഥിരമായി ഇല്ലാത്ത ഇവിടെ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കാത്തതും വലിയ അപകടങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ഒപ്പം തന്നെ സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്ന തിപ്പിലിക്കയത്ത് ജലമൊഴുക്ക് ശക്‌തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതുവരെയും അപകട മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്‌ഥാപിച്ചിട്ടില്ല. അതിനാല്‍ തന്നെ അപകടസാധ്യത ഈ മേഖലയില്‍ കൂടുതലാണ്.

Read also : കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്‌ഞ ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE