കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്ഞ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ നടപ്പാക്കിയത്. ഒക്ടോബര്‍ 31 വരെയായിരുന്നു ആദ്യഘട്ടത്തില്‍ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ശേഷം 15 ദിവസത്തേക്ക് വീണ്ടും നീട്ടി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഒഴിവാക്കുന്നതെന്നും എന്നാല്‍, ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ അതേപടി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read also: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല; പ്രതിഷേധ ബാനറുമായി ജനങ്ങൾ