വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല; പ്രതിഷേധ ബാനറുമായി ജനങ്ങൾ

By Desk Reporter, Malabar News
protest-banner-in-ambayathod_2020-Nov-15
അമ്പായത്തോട് ടൗണിന് സമീപം സ്‌ഥാപിച്ച പ്രതിഷേധ ബാനർ (photo credit: Madhyamam)
Ajwa Travels

കണ്ണൂർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പരിഹാരം കാ​ണാ​ൻ ശ്ര​മി​ക്കാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു വരേണ്ടെന്ന് കണ്ണൂർ അമ്പായത്തോട്ടിലെ ജനങ്ങൾ. ‘വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല‘ എന്ന ബാനറും ഇവിടുത്തെ കർഷകർ സ്‌ഥാപിച്ചിട്ടുണ്ട്. പ്രതികരണവേദി പ്ര​വ​ർ​ത്ത​ക​രാ​ണ് വീടിന് മുന്നിൽ ബാ​ന​ർ സ്‌ഥാപിച്ചത്‌.

അ​മ്പാ​യ​ത്തോ​ട്, പാ​ൽ​ചു​രം മേഖലയിൽ വന്യമൃ​ഗശല്യം രൂക്ഷമാണ്. ആന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയ വ​ന്യ​മൃ​ഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ കർഷകർ. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സങ്കേതത്തിൽ നി​ന്നും കൊട്ടിയൂർ റിസർവ് വനത്തിൽ നിന്നുമാണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇവിടേക്ക് എത്തുന്നത്.

മാ​സ​ങ്ങ​ൾ​ക്ക് മുൻപ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പന്നിയാംമലയിൽ മേൽപനാംതോട്ടത്തിൽ അഗസ്‌തി എന്നയാൾ മരിക്കുകയും വേലിക്കകത്ത് മാ​ത്യു​ എന്നയാൾക്ക്​ ഗു​രു​ത​ര പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Malabar News:  പാലിയേക്കരയിൽ ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE